നടുവണ്ണൂരില്‍ കനത്ത മഴയിലും കാറ്റിലും തെങ്ങുവീണ് വീടിന്‍റെ മേല്‍ക്കൂര തകര്‍ന്നു


നടുവണ്ണൂര്‍ : ശക്തമായ കാറ്റിലുംമഴയിലും നടുവണ്ണൂരില്‍ വീടിനുമുകളില്‍ തെങ്ങുവീണു. പൂനത്ത് കണ്ടപ്പാട്ടില്‍ കൃഷ്ണന്‍കുട്ടിനായരുടെ വിടിന് മുകളിലാണ് കഴിഞ്ഞ ദിവസം തെങ്ങ് വീണത്.

അപകടത്തില്‍ വീടിന്റെ മേല്‍ക്കൂരയ്ക്ക് കേടുപറ്റി. വീടിനകത്തുണ്ടായിരുന്ന കൃഷ്ണന്‍കുട്ടിനായരുടെ ഭാര്യ ശാന്തയുടെ തലയ്ക്ക് പരിക്കേറ്റു. പരിക്ക് സാരമുള്ളതല്ല.