നടുവണ്ണൂരില്‍ അപകടഭീഷണിയുയര്‍ത്തി ആള്‍മറയില്ലാത്ത കിണര്‍; അധീകൃതരുടെ ശ്രദ്ധയില്‍പെടുത്തിയിട്ടും നടപടിയെടുക്കുന്നില്ലെന്ന് ആരോപണം
നടുവണ്ണൂർ: സംസ്ഥാന പാതയിൽ നടുവണ്ണൂർ സ്റ്റേറ്റ് ബാങ്കിനു സമീപം ആൾമറയില്ലാത്ത കിണർ അപകട ഭീഷണി ഉയർത്തുന്നു. ആഴ്ചകൾ കഴിഞ്ഞിട്ടും സ്ലാബിട്ട് മൂടുകയോ അറ്റകുറ്റപ്പണി നടത്തുകയോ ചെയ്തിട്ടില്ല.
പലതവണ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും പരിഹാരമുണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു. ഒരു മാസം മുമ്പാണ് വാഹനം ഇടിച്ച് കിണറിന്റെ ആൾമറ തകർന്നത്. നാട്ടുകാർ ഒരുക്കിയ താൽക്കാലിക സുരക്ഷ മാത്രമാണ് ഇവിടെയുള്ളത്.
കൂട്ടാലിട ഭാഗത്തുനിന്ന് നടുവണ്ണൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ റോഡിൽ കിണറിനോട് ചേർന്നാണ് സംസ്ഥാന പാതയിലേക്ക് പ്രവേശിക്കുന്നത്. വാഹനത്തിരക്ക് അനുഭവപ്പെടുന്ന സ്ഥലമാണിത്. ഇവിടെയാകെ കാടുമൂടിക്കിടക്കുന്നതിനാൽ ഏതു സമയവും വാഹനങ്ങൾ അപകടത്തിൽപ്പെടാം.