നടുവണ്ണൂരിലെ ഹിന്ദി പണ്ഡിതന്‍ ചാപ്പന്‍ മാസ്റ്ററെ അനുസ്മരിച്ചു
പേരാമ്പ്ര: നാല്‍പ്പത് വര്‍ഷം മുമ്പ് നടുവണ്ണൂരില്‍ ഹിന്ദി പ്രചാരണം നടത്തിയ കെ. ചാപ്പന്‍ മാസ്റ്ററെ രാഷ്ട്രഭാഷാ വേദി അനുസ്മരിച്ചു. രാഷ്ട്ര ഭാഷാ വേദി ജില്ലാ പ്രസിഡണ്ട് കുയില്‍ കണ്ടി ശ്രീധരന്‍ എഴുതിയ ചാപ്പന്‍ മാസ്റ്റര്‍ അനുസ്മരണം ഉള്‍ക്കൊള്ളുന്ന കേരളത്തിലെ ദിവംഗതരായ 174 ഹിന്ദി പ്രചാരകരെ കുറിച്ചുള്ള സ്മരണിക ഗ്രന്ഥം അദ്ദേഹത്തിന്റെ മകള്‍ ദേവി ടീച്ചര്‍ക്ക് കൈമാറി.
ചടങ്ങ് സംഘടനാ ജനറല്‍ സെക്രട്ടറി ആര്‍.കെ ഇരവില്‍ ഉദ്ഘാടനം ചെയ്തു. സ്റ്റേറ്റ് ട്രഷറര്‍ കെ.പി ആലിക്കുട്ടി അധ്യക്ഷത വഹിച്ചു. കെ.എസ് ജംഷിദ്, ടി നാരായണന്‍, ഷിജു ആര്‍.ഐ, കെ. പ്രഭാകരന്‍, ഡോക്ടര്‍ ടി.കെ അജിത് ബാബു, കെ. ബീന, ഫാത്തിമ എന്നിവര്‍ സംസാരിച്ചു.