നടുറോഡില്‍ വച്ച് കയറിപിടിക്കാന്‍ ശ്രമം; നാദാപുരം സ്വദേശിയായ യുവാവിനെ ഓടിച്ചിട്ട് പിടികൂടി പെണ്‍കുട്ടി
കോഴിക്കോട്: നടുറോഡില്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ യുവാവ് പിടിയില്‍. നാദാപുരം സ്വദേശി ബിജുവാണ് അറസ്റ്റിലായത്.
കോഴിക്കോട് മാനാഞ്ചിറയ്‌ക്ക് സമീപത്ത് വച്ച് ആക്രമണം നടത്തിയ ശേഷം ഓടി രക്ഷപെടാന്‍ ശ്രമിച്ച ബിജുവിനെ പെണ്‍കുട്ടി പിറകെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. ഓടി രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ മറ്റൊരു പെണ്‍കുട്ടിയേയും ഇയാള്‍ ആക്രമിക്കാന്‍ ശ്രമിച്ചിരുന്നു. ആളുകളുടെ ബഹളം കേട്ടെത്തിയ പിങ്ക് പോലീസ് പ്രതിയെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.