ധീരജിന് അന്ത്യാഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് ആയിരങ്ങള്‍; വിലാപയാത്ര ആരംഭിച്ചു, നാല് മണിക്ക് കൊയിലാണ്ടിയിൽ പൊതുദർശനം


ടുക്കി: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ­ എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ ധീരജിന്ഞറെ മൃതദേഹവുമായുള്ള വിലാപയാത്ര ആരംഭിച്ചു. ആശുപത്രി പരിസരത്ത് അല്പനേരം പൊതുദര്‍ശനത്തിനുവെച്ചശേഷം മൃതദേഹം സി.പി.എം ഇടുക്കി ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് കൊണ്ടുപോയി. നിരവധി പേരാണ് ധീരജിനെ ഒരുനോക്കുകാണാനായി എത്തിയത്.

തുടര്‍ന്ന് പൈനാവ് എഞ്ചിനിയറിങ് കോളേജിലും പൊതുദര്‍ശനത്തിന് വെച്ചു. വൈകുന്നേരം നാലരയ്ക്ക് കൊയിലാണ്ടിയിലും പൊതുദര്‍ശനമുണ്ടാവും. രാത്രിയോടെ മൃതദേഹം തളിപ്പറമ്പിലെ വീട്ടിലെത്തിക്കും. വീടിനോട് ചേര്‍ന്ന് സി.പി.എം വാങ്ങിയ സ്ഥലത്ത് ധീരജിന് അന്ത്യവിശ്രമമൊരുക്കും.

ഇന്ന് രാവിലെയാണ് സി.പി.എം എസ്.എഫ്.ഐ നേതാക്കള്‍ മൃതദേഹം ആശുപത്രി അധികൃതരില്‍ നിന്നും ഏറ്റുവാങ്ങിയത്. സി.പി.എം നേതാക്കളായ എം.എം.മണി, കെ.ജെ.തോമസ്, കെ.കെ.ജയചന്ദ്രന്‍, സി.വി.വര്‍ഗീസ്, എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി കെ.എം.സച്ചിന്‍ദേവ്, അഖിലേന്ത്യാ പ്രസിഡന്റ് വി.പി.സാനു, മന്ത്രി റോഷി അഗസ്റ്റിന്‍ തുടങ്ങിയവര്‍ സ്ഥലത്തെത്തിയിരുന്നു.

കടന്നു പോകുന്ന വഴികള്‍

9 മണി – ഇടുക്കി ജില്ലാ കമ്മിറ്റി ഓഫീസ്

9:30 – അശോക കവല

10 മണി – തൊടുപുഴ

10:30 – മൂവ്വാറ്റുപുഴ

11 മണി – പെരുമ്പാവൂര്‍

12 മണി – അങ്കമാലി

1 മണി – തൃശ്ശൂര്‍

1:45 – എടപ്പാള്‍

2:15 – കോട്ടയ്ക്കല്‍

3:30 – കോഴിക്കോട്

4 മണി – കൊയിലാണ്ടി

4:30 – വടകര

5 മണി – തലശ്ശേരി

5:30 – കണ്ണൂര്‍

6 മണി – തളിപ്പറമ്പ്