ധീരജവാൻമാരുടെ ദീപ്തസ്മരണയിൽ സ്നേഹദീപം തെളിയിച്ച് സൈനിക കൂട്ടായ്മ


കൊയിലാണ്ടി: ജമ്മു കശ്മീരിലെ പുൽവാമയിലെ ഭീകരാക്രമണത്തിൽ വിരമൃത്യു വരിച്ച ധീരജവാൻമാരുടെ സ്മരണ പുതുക്കി സൈനിക കൂട്ടായ്മ. കോഴിക്കോട് ജില്ലയിലെ സൈനിക കൂട്ടായ്മയായ ഡിഫൻസ് സൊസൈറ്റി കാലിക്കറ്റും ഗുഡ് മോർണിങ്ങ് ഹെൽത്ത് ക്ലബ് പീഷാരികാവും സംയുക്തമായി ധീരജവാൻമാരുടെ ദീപ്തസ്മരണയിൽ സ്നേഹദീപം തെളിയിച്ചു.

കൊയിലാണ്ടി കൊല്ലം ചീറക്കു സമീപം സ്‌മൃതി മണ്ഡപം ഒരുക്കിയാണ് അനുസ്മരണവും സ്നേഹദീപം തെളിയിക്കലും സംഘടിപ്പിച്ചത്. കൊയിലാണ്ടി ട്രാഫിക് യൂണിറ്റ് എസ്.ഐ സന്തോഷ് കുമാർ ദീപം തെളിയിച്ച് ഉദ്ഘടനം ചെയ്തു. ഡിഫൻസ് സൊസൈറ്റി പ്രസിഡന്റ് മീത്തൽ അജയകുമാർ അദ്ധ്യക്ഷന വഹിച്ചു. ഷാജി.കെ.കെ, അഭിലാഷ് പെരുവയൽ, ജിതിൻ രാജ്, രനീഷ്.പി.വി, ആദർശ്, ശ്രീബാൽ എന്നിവർ സംസാരിച്ചു.