ദിവസവേതനം 600 രൂപയാക്കുക; കുറ്റ്യാടി മേഖലയില്‍ തൊഴിലുറപ്പ് തൊഴിലാളികളുടെ ധര്‍ണ


കുറ്റ്യാടി: കുറ്റ്യാടിയില്‍ തൊഴിലുറപ്പ് തൊഴിലാളികളുടെ ധര്‍ണ നടത്തി. വര്‍ഷം ഇരുന്നൂറ് തൊഴില്‍ദിനങ്ങള്‍ നല്‍കുക, ദിവസവേതനം 600 രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ധര്‍ണ.

എന്‍.ആര്‍.ഇ.ജി വര്‍ക്കേഴ്‌സ് യൂണിയന്‍ കുന്നുമ്മല്‍ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കു മുമ്പിലായിരുന്നു പ്രതിഷേധം. കുറ്റ്യാടി പോസ്റ്റ് ഓഫീസിനു മുന്നില്‍ നടന്ന ധര്‍ണ ജില്ലാ പ്രസിഡന്റ് കെ.പി ചന്ദ്രി ഉദ്ഘാടനം ചെയ്തു.

കൊല്ലിയില്‍ മല്ലിക അധ്യക്ഷയായി. കുന്നുമ്മല്‍ നടന്ന പ്രതിഷേധം വി.കെ റീത്തയും കായക്കൊടിയില്‍ സി. രാജനും വേളത്ത് എം. മനോജനും മരുതോങ്കരയില്‍ കെ.ടി മുരളിയും നരിപ്പറ്റയില്‍ എ.കെ നാരായണിയും ധര്‍ണ ഉദ്ഘാടനം ചെയ്തു.