തോപ്പില്‍ ഭാസിയുടെ ഭാര്യ അമ്മിണിയമ്മ അന്തരിച്ചു


ആലപ്പുഴ: നാടകകൃത്തും ചലച്ചിത്ര സംവിധായകനും കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാവുമായിരുന്ന തോപ്പില്‍ ഭാസിയുടെ ഭാര്യ അമ്മിണിയമ്മ അന്തരിച്ചു. വ്യാഴാഴ്ച വൈകുന്നേരമായിരുന്നു അന്ത്യം. എണ്‍പത്തി ആറ് വയസ്സായിരുന്നു.
കമ്യൂണിസ്റ്റ് നേതാവും ആദ്യ നിയമസഭാ സ്പീക്കറുമായിരുന്ന ആര്‍ ശങ്കരനാരായണന്‍ തമ്പിയുടെ മൂത്ത സഹോദരി ചെല്ലമ്മ കേട്ടിലമ്മയുടെയും അശ്വതി തിരുനാള്‍ രാമവര്‍മ്മയുടെയും മകളായിരുന്നു. 1951 ല്‍ ഒളിവിലിരിക്കുമ്പോഴായിരുന്നു തോപ്പില്‍ ഭാസി അമ്മിണിയമ്മയെ വിവാഹം കഴിച്ചത്.

ചലച്ചിത്രസംവിധായകനും ഛായാഗ്രാഹകനുമായ അജയൻ മകനാണ്. ഇദ്ദേഹത്തെ കൂടാതെ, സോമൻ, രാജൻ, സുരേഷ്, മാല എന്നീ മക്കളും ഭാസി-അമ്മിണി അമ്മ ദമ്പതികൾക്കുണ്ട്.