തൊഴിലുറപ്പ് ഫണ്ട് അനുവദിച്ചതില്‍ യു.ഡി.എഫ് മെമ്പര്‍മാരോട് വിവേചനം: ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തില്‍ പ്രതിഷേധം
പേരാമ്പ്ര: തൊഴിലുറപ്പ് ഫണ്ട് അനുവദിച്ചതില്‍ യു.ഡി.എഫ് മെമ്പര്‍മാരോട് വിവേചനം കാണിച്ചതിനെതിരെ ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തില്‍ പ്രതിഷേധം. പഞ്ചായത്ത് യു.ഡി.എഫ് കമ്മറ്റിയുടെ നേതൃത്വത്തില്‍ ചെറുവണ്ണൂര്‍ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ ധര്‍ണ്ണ നടത്തി.
തൊഴിലുറപ്പ് പദ്ധതിയ്ക്കായി യു.ഡി.എഫ് മെമ്പര്‍മാരുടെ ഏഴ് വാര്‍ഡുകളില്‍ പതിനഞ്ച് ലക്ഷവും അതില്‍ താഴെയും മാത്രം വകയിരുത്തിയപ്പോള്‍ എല്‍.ഡി.എഫ് അംഗങ്ങളുടെ എട്ട് വാര്‍ഡുകളില്‍ ഇരുപത് ലക്ഷം മുതല്‍ മുപ്പത്തിനാല് ലക്ഷം രൂപ വരെ വകയിരുത്തിയതിന് എതിരെയായിരുന്നു പ്രതിഷേധം.
സി.പി.ഐ.എം കാരെ കുത്തിനിറച്ച തൊഴിലുറപ്പ് മേറ്റുമാരുടെ പട്ടിക റദ്ദാക്കുക, അഗ്രോ സെന്റര്‍ അഴിമതിയിലെ കുറ്റക്കാരെ ശിക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളും സമരക്കാര്‍ മുന്നോട്ട് വെച്ചു.
മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി സി.പി.എ അസീസ് മാസ്റ്റര്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. എന്‍.എം കുഞ്ഞബ്ദുള്ള, എം.കെ സുരേന്ദ്രന്‍, വി.ബി രാജേഷ് മാസ്റ്റര്‍, എ.കെ. ഉമ്മര്‍, ഇ രാജന്‍ നായര്‍, പട്ടയാട്ട് അബ്ദുള്ള, കെ.കെ. നൗഫല്‍, എ.ബാലകൃഷ്ണന്‍, ശ്രീഷാ ഗണേഷ്, അരവിന്ദാക്ഷന്‍, പാലിശേരി കുഞ്ഞമ്മദ്, ബാസില്‍ പി, വിജയന്‍ ആവള, കിഷോര്‍ കാന്ത് എന്നിവര്‍ സംസാരിച്ചു.