തൊഴിലുറപ്പ് പദ്ധതി; മൂടാടി ഗ്രാമപഞ്ചായത്ത് ഒന്നാം സ്ഥാനത്ത്


മൂടാടി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഒന്നാം സ്ഥാനത്തെത്തി മൂടാടി ഗ്രാമപഞ്ചായത്ത്. മൂടാടിയില്‍ 2020 2021 സാമ്പത്തികവര്‍ഷത്തില്‍ 6.4 കോടി രൂപ ചെലവഴിച്ച് മെറ്റീരിയല്‍ പ്രവര്‍ത്തികള്‍ക്ക് തൊഴിലുറപ്പ് പദ്ധതി ഉപയോഗപ്പെടുത്തി. രണ്ട് കോടി രൂപയുടെ റോഡ് കോണ്‍ക്രീറ്റ്, ഫുഡ് പാത്തുകള്‍, കിണര്‍ നിര്‍മ്മാണം, തൊഴുത്ത് നിര്‍മാണ്, ആട്ടിന്‍കൂട്, കോഴിക്കൂട്, എന്നീ പ്രവര്‍ത്തികളാണ് പൂര്‍ത്തിയാക്കിയത്.

തൊഴിലാളികളുടെ വേതനമായി 4.4 കോടി രൂപയാണ് വിതരണം ചെയ്തത്. 1,48,958 തൊഴില്‍ദിനങ്ങളിലായി 968 തൊഴിലാളികള്‍ക്ക് 100 ദിവസം തൊഴില്‍ നല്‍കാന്‍ സാധിച്ചു. പന്തലായനി ബ്ലോക്കില്‍ ഒന്നാം സ്ഥാനമാണ് മൂടാടി ഗ്രാമപഞ്ചായത്ത് കൈവരിച്ചിരിക്കുന്നത്. പദ്ധതി വിജയത്തിലെത്തിക്കാന്‍ പ്രയത്‌നിച്ചവരെ പഞ്ചായത്ത് പ്രസിഡണ്ട് സി കെ ശ്രീകുമാര്‍ അഭിനന്ദിച്ചു