തൊഴിലുറപ്പ് തൊഴിലാളികൾ നിർമ്മിച്ച റോഡ് നാടിന് സമർപ്പിച്ചു


മേപ്പയ്യൂർ: മേപ്പയ്യൂർ ഗ്രാമപഞ്ചായത്തിലെ ഒൻപതാം വാർഡിൽ കൊഴുക്കല്ലൂർ യു.പി സ്കൂൾ മുതൽ കാരയാട്ടുതാഴെ വരെയുള്ള റോഡ് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി.രാജനാണ് ഉദ്ഘാടനം നിർവ്വഹിച്ചത്. തൊഴിലുറപ്പു പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് റോഡ് നിർമ്മാണം പൂർത്തീകരിച്ചത്.

ഗ്രാമ പഞ്ചായത്തംഗം മിനി അശോകൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.പ്രസന്ന, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.കെ.നിഷിത, പഞ്ചായത്ത് സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ ഭാസക്കരൻ കൊഴുക്കല്ലൂർ, വാർഡ് വികസനസമതി കൺവീനർ കെ.എം.ബാലൻ, കെ.ഷൈനു, എം.കെ.പക്രൻ ഹാജി, ചെറുവത്ത് രവി, വി.പി.അബ്ദുൽ സെലാം, കെ.എം.രാഘവൻ, വി.നാരയണൻ എന്നിവർ സംസാരിച്ചു. കെ.ഷാജി സ്വാഗതവും, ഇ.എം.രാജൻ നന്ദിയും പറഞ്ഞു.