തൊഴിലാളികള്‍ക്കായി പേരാമ്പ്രയില്‍ ഇ.ശ്രം റജിസ്‌ട്രേഷന്‍ ക്യാമ്പും കാര്‍ഡ് വിതരണവും സംഘടിപ്പിച്ചു


പേരാമ്പ്ര: മോട്ടോര്‍ ആന്‍ഡ് എഞ്ചിനിയറിംങ്ങ് വര്‍ക്കേഴ്‌സ് യൂണിയന്‍ എസ്.ടി.യു പേരാമ്പ്ര ടൗണ്‍ കമ്മിറ്റിയും, കോഴിക്കോട് ക്ഷേമനിധി ബോര്‍ഡും സംയുക്തമായി ഇ.ശ്രം കാര്‍ഡ് റജിസ്‌ട്രേഷനും കാര്‍ഡ് വിതരണവും സ്ഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘ്ടനം മോട്ടോര്‍ ഏന്റ് എഞ്ചിനിയറിംങ്ങ് വര്‍ക്കേഴ്‌സ് യൂനിയന്‍ എസ് ടി യു പേരാമ്പ്ര മണ്ഡലം പ്രസിഡന്റ് മുജീബ് കോമത്ത് നിര്‍വ്വഹിച്ചു.

പേരാമ്പ്ര ശിഹാബ് തങ്ങള്‍ സ്മാരക സൗധത്തില്‍ വെച്ച് നടത്തിയ പരിപാടിയില്‍ എസ്.ടി.യു പ്രസിഡന്റ് പി.കെ റഹീം അധ്യക്ഷത വഹിച്ചു. സൗഫി താഴെക്കണ്ടി, ഇബ്രാഹിം കല്ലൂര്‍, ഒ.പി റസാഖ്,മനാഫ് പേരാമ്പ്ര,പി.ബുഷറ എന്നിവര്‍ സംസാരിച്ചു.