തെരുവുനായ്ക്കളില്‍ നിന്ന് രക്ഷപ്പെടാന്‍ ഓടിയപ്പോള്‍ കാര്‍ ഇടിച്ചു; എടച്ചേരിയില്‍ യൂത്ത് ലീഗ് നേതാവിന് ദാരുണാന്ത്യം
എടച്ചേരി: തെരുവ് നായ്ക്കളെ ഭയന്ന് ഓടിയപ്പോള്‍ കാറിടിച്ച് യുവാവിന് ദാരുണാന്ത്യം. തലായിലെ യൂത്ത് ലീഗ് നേതാവായ നിഹാല്‍ (19) ആണ് മരിച്ചത്.
സംസ്ഥാന പാതയോരത്തെ സുഹൃത്തിന്റെ വീട്ടിലേക്ക് കയറിച്ചെല്ലുമ്പോഴാണ് തെരുവുനായക്കൂട്ടം നിഹാലിനെ ആക്രമിക്കാനെത്തിയത്. തുടര്‍ന്ന് പേടിച്ചോടുകയായിരുന്നു നിഹാല്‍. റോഡിലൂടെ ഓടിരക്ഷപ്പെടുന്നതിനിടെ അതുവഴി വന്ന കാര്‍ ഇടിച്ചാണ് അപകടമുണ്ടായത്.
നാദാപുരം സ്വദേശി ഓടിച്ച കാറാണ് നിഹാലിനെ ഇടിച്ചത്. ഗുരുതരമായി പരുക്കേറ്റ നിഹാലിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവശിപ്പിച്ചെങ്കിലും ഇന്ന് രാവിലെ മരിക്കുകയായിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലെ മോര്‍ച്ചറിയിലേക്ക് മാറ്റി.
തലായി മുതുവടഞ്ഞൂര് റോഡിലെ വലയിപറമ്പത്ത് മജീദിന്റെയും സമീറയുടേയും മകനാണ്.