തെരുവിന്‌റെ മക്കള്‍ക്കായി; തെരുവില്‍ കഴിയുന്നവരുടെ പുനരധിവാസത്തിനായി മാജിക് ഷോ, സംഭാവന ചെയ്യാം


കൊയിലാണ്ടി: തെരുവിൽ കഴിയുന്നവരെ പുനരധിവസിപ്പിക്കുന്ന ഉദയം പദ്ധതിയുമായി സഹകരിച്ച് കൊയിലാണ്ടി മാജിക്ക് അക്കാദമി സംഘടിപ്പിക്കുന്ന ത്രിദിന ഓൺലൈൻ മാജിക്ക് ഷോ ‘മാന്ത്രിക സ്പർശം’ ജൂലൈ 3, 4, 5 തിയ്യതികളിൽ നടക്കുന്നു. വിസ്മയ പ്രകടനങ്ങൾ ആസ്വദിക്കാനും ജനപങ്കാളിത്തത്തോടെയുള്ള ഉദയം എന്ന മഹത് സംരംഭത്തിൽ പങ്കാളികളാവാനും കഴിയുന്നു എന്നതാണ് പരിപാടിയുടെ പ്രത്യേകത.

പ്രശസ്ത മജീഷ്യൻ ശ്രീജിത്ത് വിയ്യൂരിൻ്റെ നേതൃത്വത്തിലാണ് മാജിക്ക് ഷോ അരങ്ങേറുന്നത്. ഡൽഹിയിലെ പ്രഗൽഭ മാന്ത്രികൻ വിൽസൻ ചമ്പക്കുളം അതിഥി മാന്ത്രികനായി ഷോ അവതരിപ്പിക്കുന്നു.
ഉദയം പൊജക്ട്, കാനറ ബാങ്ക്, മലാപ്പറമ്പ് 44152010012817,Ifsc CNRB0014415 എന്ന അക്കൗണ്ട് നമ്പറിലേക്ക് സംഭാവന ചെയ്യുന്നവർ പെയ്മൻ്റ് റെസീപ്റ്റ് 9315504234, 8802101143 എന്ന നമ്പറുകളിലേക്ക് അയച്ചു കൊടുക്കേണ്ടതാണ്.