തെരഞ്ഞെടുപ്പിന് മുന്‍പ് തന്റെ പേരില്‍ വന്‍ പണപ്പിരിവ്; തോല്‍പ്പിച്ചത് സംഘടനാപരമായ പിഴവാണ്, കെപിസിസിക്ക് പരാതിയുമായി ധര്മജന് ബോള്‍ഗാട്ടി
ബാലുശ്ശേരി: നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഒരു കെ.പി.സി.സി സെക്രട്ടറി തന്റെ പേരില്‍ വന്‍ പണപിരിവ് നടത്തിയതായി ബാലുശേരിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ ധര്മജന് ബോള്‍ഗാട്ടി. ഈ പണം നേതാക്കളടക്കം തട്ടിയെടുത്തു. ഇതിന് തെളിവുണ്ടെന്നും ധര്മജന് കൂട്ടിച്ചേര്‍ത്തു.
തനിക്കെതിരെ ചില നേതാക്കള്‍ പ്രവര്‍ത്തിച്ചു. ഈ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് നേതൃത്വത്തിന് പരാതി നല്കി. തന്നെ തോല്‍പ്പിച്ചത് സംഘടനാപരമായ വീഴ്ച്ചയാണെന്ന് ധര്മജന് ആരോപിക്കുന്നു. ബാലുശ്ശേരിയില്‍ ഭൂരിപക്ഷം കിട്ടേണ്ട പഞ്ചായത്തുകളുണ്ടായിരുന്നു. എന്നാല്‍ അവിടെ പോലും കോണ്‍ഗ്രസ് പിന്നിലായി എന്നും അദ്ദേഹം ആരോപിച്ചു.
ഈ വോട്ടുകള്‍ കിട്ടാത്തതിന് കാരണം സംഘടനാപരമായ വീഴ്ച്ചയാണ്. ഇത് ചൂണ്ടിക്കാണിച്ച് നേരത്തെ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് പരാതി നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് പണപ്പിരിവ് ആരോപണം.