തെങ്ങ് മുറിക്കുന്നതിനിടെ അപകടം; തൊഴിലാളി മരിച്ചു


കൊയിലാണ്ടി: മുറിക്കുന്നതിനിടയിൽ തെങ്ങ് മുറിഞ്ഞു ദേഹത്ത് വീണ് തൊഴിലാളി മരിച്ചു. ഫയർഫോഴ്സിൻ്റെ സിവിൽ ഡിഫൻസ് വളണ്ടിയറായ മേലൂർ എടക്കാട്ടു പറമ്പത്ത് ബാലൻ 55 വയസ്സ് ആണ് മരണപ്പെട്ടത്. തിങ്കളാഴ്ച രാവിലെയാണ് കച്ചേരിപ്പാറക്ക് സമീപമുള്ള വീട്ടിൽ വച്ചാണ് അപകടമുണ്ടാവുന്നത്.

മുറിക്കാനായി കയറിയ തെങ്ങ് നടു പൊട്ടി വീഴുകയായിരുന്നു. കഴിഞ്ഞ ഒരു വർഷമായി കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ സിവിൽ ഡിഫൻസ് വളണ്ടിയറായി സേവനമനുഷ്ടിക്കുകയായിരുന്നു. ഫയർഫോഴ്സ് ഡിജിപി യുടെ പ്രത്യേക പുരസ്ക്കാരം ലഭിച്ചിട്ടുണ്ട്.

കടലുണ്ടി തീവണ്ടി അപകടം, വിയ്യൂർ മണ്ണിടിച്ചിൽ തുടങ്ങി ഒട്ടേറെ പ്രവർത്തനങ്ങളിൽ നേതൃത്വപരമായ പങ്കുവഹിച്ചിട്ടുണ്ട്. പരേതരായ ചെറിയേക്കൻ മാത ദമ്പതികളുടെ മകനാണ്.

ഭാര്യ: ബിജി (മുൻ ചെങ്ങോട്ടുകാവ് പഞ്ചായത്തംഗം) മക്കൾ: അഞ്ജന, അഖിൽ. മരുമകൻ: രജീഷ് (ദുബൈ)
സഹോദരർ: രാഘവൻ, ദാമോദരൻ, സരസ, ശങ്കരൻ, നാരായണൻ, ലക്ഷ്മി, ഉണ്ണിക്കൃഷ്ണൻ (സിപിഐഎം ചെങ്ങോട്ടു കാവ് ലോക്കൽ കമ്മറ്റിയംഗം), ശ്രീധരൻ.