തെങ്ങ് കടപുഴകി വീണ് ഉള്ള്യേരിയില്‍ വീടും ബൈക്കും തകര്‍ന്നു
ഉള്ള്യേരി: തെങ്ങ് കടപുഴകി വീണ് വീടും വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബൈക്കും തകര്‍ന്നു. ഉള്ള്യേരി പഞ്ചായത്ത് 14-ാം വാര്‍ഡിലെ ഒള്ളൂരങ്ങാടി ഊരാളികുന്നത്ത് കാര്‍ത്യായനിയമ്മയുടെ വീടിനുമുകളിലാണ് തെങ്ങ് കടപുഴകിവീണത്.
അയല്‍ക്കാരനായ കുറ്റിയില്‍ റിയാസിന്റെ വീട്ടുപറമ്പിലെ തെങ്ങാണ് വീണത്. വീടിന്റെ ഒരു ഭാഗവും കാര്‍ത്യായനിയമ്മയുടെ മകന് ഷിബിന്‍ലാലിന്റെ ബൈക്കും തകര്‍ന്നു. ഞായറാഴ്ച രാവിലെയായിരുന്നു അപകടം.
കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് ഷിബിന്‍ലാല്‍ വീടിനുപിറകിലെ മുറിയില്‍ ക്വാറന്റൈനിലായിരുന്നു. അപകടസമയത്ത് കാര്‍ത്യായനിയമ്മ വീടിന്റെ മുന്ഭാഗത്തുണ്ടായിരുന്നെങ്കിലും പരിക്കില്ലാതെ രക്ഷപ്പെട്ടു. വില്ലേജ് അധികൃതര്‍ വീട് സന്ദര്‍ശിച്ചു