തൃശൂര്‍ ഇത്തവണ ജനങ്ങള്‍ എനിക്ക് തരുമെന്ന് സുരേഷ് ഗോപി
തൃശൂര്‍ : തൃശൂര്‍ നിയോജകമണ്ഡകത്തില്‍ പ്രചാരണം ആരംഭിച്ച് എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി. ജനങ്ങള്‍ ഇത്തവണ തൃശൂര്‍ തനിക്ക് തരുമെന്ന് സുരേഷ് ഗോപി . ജില്ലയിലെ ടൂറിസം വികസനത്തിനു പ്രാധാന്യം നല്‍കുമെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.
”ശബരിമല പ്രചാരണ വിഷയമല്ല, വികാര വിഷയമാണ്. സുപ്രിം കോടതി എന്താ പറഞ്ഞതെന്നും അതിനെ ആയുധമാക്കി എന്ത് തോന്ന്യാസമാണ് കാണിച്ചതെന്നും എല്ലാവര്‍ക്കും അറിയാവുന്നതാണ്. ആ തോന്നിവാസികളെ വകവരുത്തണം. ജനാധിപത്യ രീതിയില്‍ തന്നെ വകവരുത്തണം.”- സുരേഷ് ഗോപി പറഞ്ഞു.
ഇന്ന് വൈകിട്ട് 4 മണിയോടെ നടക്കുന്ന റോഡ് ഷോ മുതല്‍ക്കാണ് അദ്ദേഹം തന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുക.