തുറയൂര്‍ പഞ്ചായത്തില്‍ മത്സ്യകൃഷി പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു


തുറയൂര്‍: കേരള സർക്കാർ ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന ജനകീയ മത്സ്യകൃഷി 2021-22 ലേക്ക് തുറയൂര്‍ പഞ്ചായത്തില്‍ അപേക്ഷ ക്ഷണിക്കുന്നു. ‘അപേക്ഷ ഫോമുകൾക്കായി പഞ്ചായത്ത് മെംബർമാരെയോ, പഞ്ചായത്ത് ഓഫീസുമായോ, ഫിഷറീസ് പ്രൊമോട്ടറെയോ ബന്ധപ്പെടുക . അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി 5 ആഗസ്റ്റ് 2021.

1 സെന്റ് മുതൽ 9 സെൻ്റ് വരെ വിസ്തീർണമുള്ള ശുദ്ധ ജലാശയങ്ങളിലേക്കുള്ള അപേക്ഷകർ -ശുദ്ധജല മത്സ്യകുഞ്ഞുങ്ങളുടെ അപേക്ഷ ഫോറവും,
1 സെൻ്റ് മുതൽ 49 സെൻ്റ് വരെയുള്ള ഓര്ജല കുളങ്ങൾ ഉള്ളവർ- ഓര്ജലമത്സ്യക്കുഞ്ഞുങ്ങൾക്കുള്ള അപേക്ഷ ഫോറവും
പൂരിപ്പിച്ച് നൽകേണ്ടതാണ്

സബ്‌സിഡി പ്രൊജക്റ്റുകൾ
_
1. ശാസ്ത്രീയ സമ്മിശ്ര കാർപ്പ് കൃഷി_

10 സെന്റിന് മുകളിൽ വിസ്തീർണമുള്ള ശുദ്ധ ജലശയങ്ങൾ (semi intensive farming)
ചിലവ്‌-26,400₹/10സെന്റ്

2. ബയോഫ്ലോക്ക്
5 ഡയാ മീറ്റർ ടാങ്ക് [20 cub. M], ചിലവ് 1,38,000
സുഭിക്ഷകേരളം

(7-8 ടാങ്ക്, 160 Cub. M)
ചിലവ്‌-7.5 ലക്ഷം
PMMSY

3. പടുതാക്കുളം [100 cub M]
ചിലവ്, 1, 23,000
സുഭിക്ഷ

4.റി -സർകുലേറ്ററി അക്വാക്കൾച്ചർ സിസ്റ്റം 50 Cub. M volume(RAS)
ചിലവ്-5ലക്ഷം

5.റി -സർകുലേറ്ററി അക്വാക്കൾച്ചർ സിസ്റ്റം 100 Cub. M volume(RAS)
ചിലവ്-7.5 ലക്ഷം

6. കൂടു കൃഷി-ശുദ്ധജലം
ചിലവ്-3.40 ലക്ഷം

7. കരിമീൻ വിത്തുൽപ്പാദന യൂണിറ്റ്
ചിലവ്- 2 ലക്ഷം

8. മറൽ വിത്തുൽപ്പാദന യൂണിറ്റ്
ചിലവ്‌-2 ലക്ഷം

9 . ഒരു നെല്ലും മീനും പദ്ധതി
ചിലവ് = 20, ലക്ഷം /
100 ഹെക്ടർ

10. ഓരുജല സമ്മിശ്ര കൃഷി (semi intensive farming of brackish water)
ചിലവ്‌-1,32,000₹/50 സെൻ്റ്

10.കൂടുകൃഷി-ഓരുജലം
ചിലവ്‌-3.40 ലക്ഷം

സബ്‌സിഡി പ്രൊജക്റ്റുകൾ ചെയ്യാൻ താല്പര്യമുള്ളവർ അതാത് പഞ്ചായത്തുകളിലെ പ്രമോട്ടർമാരെയോ കൊയിലാണ്ടി മത്സ്യഭവനുമായോ ബന്ധപ്പെടുക. ഫോണ്‍: 7736558824

സബ്‌സിഡി പ്രൊജക്റ്റുകളുടെ ചിലവായ മൊത്തം തുകയുടെ 40% സബ്‌സിഡി കൃത്യമായ ബില്ലുകൾ സമർപ്പിച്ചാൽ ലഭിക്കുന്നതാണ്.

പ്രൊമോട്ടർ – സിറാജ്
Ph 9846040905