തുറയൂര്‍ പഞ്ചായത്തില്‍ കേരഗ്രാമം പദ്ധതിക്ക് തുടക്കം; ഉദ്ഘാടനം നിര്‍വ്വഹിച്ച് ടി.പി രാമകൃഷ്ണന് എംഎല്‍എ
തുറയൂര്‍: തുറയൂര്‍ പഞ്ചായത്തില്‍ കേരഗ്രാമം പദ്ധതിക്ക് തുടക്കം. പദ്ധതിയുടെ പ്രഖ്യാപനവും ഉദ്ഘാടനവും നിര്‍വ്വഹിച്ച് ടി.പി രാമകൃഷ്ണന് എംഎല്‍എ. തുറയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സി.കെ ഗിരീഷ് അധ്യക്ഷതവഹിച്ചു. ജില്ലാ കൃഷി ഓഫീസര്‍ ശശി പൊന്നണ പദ്ധതി വിശദീകരിച്ചു.
തെങ്ങിന് ശാസ്ത്രീയമായ വളപ്രയോഗം നല്‍കുക,ജൈവനിയന്ത്രണ മാര്‍ഗങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള കീടരോഗനിയന്ത്രണമാര്ഗങ്ങള് നടപ്പിലാക്കുക,ജലസേചനം ഉറപ്പാക്കുക,രോഗം ബാധിച്ചവയും ഉത്പാദനക്ഷമത കുറഞ്ഞതുമായ തെങ്ങുകളെ മുറിച്ച് മാറ്റി പകരം രോഗപ്രതിരോധ ശേഷിയുള്ള തെങ്ങിന് തെകള്‍ നടുക, ഇടവിളക്കൃഷി നടപ്പിലാക്കുക, നാളികേരത്തിന്റെ മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളുടെ പ്രോത്സാഹനം, കൃഷിക്കാര്‍ക്ക് തങ്ങളുടെ ഉത്പന്നങ്ങള്‍ക്ക് ന്യായവില ഉറപ്പാക്കല്‍ തുടങ്ങിയ നടപടികള്‍ കൈക്കൊള്ളാവുന്നതും തെങ്ങിന്റെ സമഗ്രസുസ്ഥിര വികസനത്തിലൂടെ നവജീവന്‍ കൈവരിക്കുകയും ചെയ്യാവുന്നതാണ്. മുകളില്‍ പ്രതിപാദിച്ച ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ ഉദ്ദേശിച്ചുകൊണ്ടാണ് കേരളത്തിലെ പഞ്ചായത്തുകളില്‍ കൃഷിവകുപ്പ് കേരഗ്രാമം പദ്ധതി നടപ്പിലാക്കുന്നത്.
മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ഗോപാലന് നായര്‍, ബ്ലോക്ക് മെമ്പര്‍മാരായ എം പി ബാലന്, അഷീദ നടുക്കാട്ടില്‍, തുറയൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ മാവുള്ളാട്ടില്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് രാമകൃഷ്ണന് കെ.എം, ദിപിന ടി.കൈ, സബിന്‍രാജ് കെ.കെ, തുറയൂര്‍ എസ്.സി.ബി പ്രസിഡന്റ്് മൊയ്തീന് എം.പി, സിഡിഎസ് ചെയര്‍പേഴ്സണ്‍ രജിന വി.കെ, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ഈ ജനാര്ദ്ദനന് നായര്‍, ചന്ദ്രന് കരിപ്പാലി, മുഹമ്മദലി കൊവ്വുമ്മല്‍, രതീഷ് കെ.ടി, കുഞ്ഞിരാമന് വാഴയില്‍, ശ്രീനിവാസന് കൊടക്കാട്, നാരായണന് നാഗത്ത് എന്നിവര്‍ പ്രസംഗിച്ചു. കൃഷിഓഫീസര്‍ സോനാ കരുവള്ളി സ്വാഗതവും കൃഷി അസിസ്റ്റന്റ് ശുഭശ്രീ വി.കെ നന്ദിയും പറഞ്ഞു.