തുറയൂര്‍ ഗ്രാമപഞ്ചായത്ത് സ്മാര്‍ട്ടാകുന്നു; അപേക്ഷകള്‍ ഇനി ഓണ്‍ലൈന്‍ വഴി


തുറയൂര്‍: കൊവിഡിനെ തുടര്‍ന്ന് ബുദ്ധിമുട്ടിലായ ജനങ്ങള്‍ക്ക്് ആശ്വാസവായി പുതിയ പദ്ധതിയുമായി തുറയൂര്‍ ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിലെ 2021-22 വര്‍ഷത്തിലേക്കുള്ള വിവിധ പദ്ധതികളിലേക്കുള്ള അപേഷകള്‍ ഇനി ഓണ്‍ലൈന്‍ വഴി നല്‍കാം. ഓരോ പദ്ധതിക്കും പ്രത്യേകം തയ്യാറാക്കിയിരിക്കുന്ന സൈറ്റിലൂടെ അപേക്ഷകന് നേരിട്ട് അപേഷ സമര്‍പ്പിക്കാന്‍ സാധിക്കും.

പഞ്ചായത്തിന് കീഴിലെ പത്ത് പദ്ധതികള്‍ക്കാണ് ഇത്തരത്തില്‍ അപേഷിക്കാന്‍ സാധിക്കുക. അപേഷ സമര്‍പ്പിക്കുന്നതിന് പദ്ധതികള്‍ക്കു നേരെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് അപേക്ഷാ ഫോറം പൂരിപ്പിച്ച് സബ്മിറ്റ് ബട്ടണ്‍ ക്ലിക്ക് ചെയ്യുക. അപേഷ സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി 28 ജൂണ്‍ 2021.

പദ്ധതികളും ലിങ്കുകളും

1. സുഫലം വിഷരഹിത ഫലം – https://forms.gle/cHmqGuUccuE9oFxk6
2. സമഗ്ര നെല്‍കൃഷി വികസനം – https://forms.gle/jpfjSohAXYWUF1GQ6
3. വീട് വാസയോഗ്യമാക്കല്‍ (പട്ടികജാതി) – https://forms.gle/UwqB3re8QdYBCs418
4. മുട്ടഗ്രാമം – https://forms.gle/nmSZEosceBfDsUUb6
5. പശു വളര്‍ത്തല്‍ (ജനറല്‍) – https://forms.gle/aNzGjWDuqiZeUSus7
6. പട്ടികജാതി വിദ്യാര്‍ത്ഥി / നി കള്‍ക്ക് സൈക്കിള്‍ – https://forms.gle/wg82EL8eYkf8u9xZ9
7. പച്ചക്കറി കൃഷിക്ക് കൂലിചെലവ് സബ്സിഡി – https://forms.gle/DYP6CVquAPT9yGkD8
8. തരിശ് നെല്‍കൃഷി – https://forms.gle/3yUWczBGP1BVGQCa9
9. കറവപശു വിതരണം (പട്ടികജാതിക്കാരായ വനിതകള്‍ക്കു മാത്രം) – https://forms.gle/ZAmj8UwEYy6TKyXY7
10. തെങ്ങു കൃഷിക്ക് ജൈവ വള സബ്സിഡി – https://forms.gle/JMidUnbZePNfEnKg9