തുറയൂരൊഴികെയുള്ള പഞ്ചായത്തുകളില്‍ കൊവിഡ് കേസുകള്‍ പത്തില്‍ താഴെ; പേരാമ്പ്ര മേഖലയില്‍ ഇന്ന് 49 പേര്‍ക്ക് കൊവിഡ്
പേരാമ്പ്ര: പേരാമ്പ്ര മേഖലയില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ നേരിയ വര്‍ദ്ധനവ്. 49 പുതിയ കൊവിഡ് കേസുകളാണ് മേഖലയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ഇന്നലെ 44 പേര്‍ക്കായിരുന്നു മേഖലയില്‍ രോഗം സ്ഥിരീകരിച്ചിരുന്നത്. കൊവിഡ് പോസിറ്റീവായ മുഴുവന്‍ ആളുകള്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
തുറയൂര്‍ പഞ്ചായത്തിലാണ് ഇന്ന് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസവും പഞ്ചായത്തില്‍ ആര്‍ക്കും രോഗം സ്ഥിരീകരിച്ചിരുന്നില്ല. പതിനൊന്ന് പേര്‍ക്കാണ് പഞ്ചായത്തില്‍ കൊവിഡ് പോസിറ്റീവായത്. തുറയൂരൊഴികെയുള്ള മറ്റ് പഞ്ചായത്തുകളില്‍ പത്തില്‍ താഴെയാണ് പുതിയ രോഗികളുടെ എണ്ണം.
ഇന്നലെ പന്ത്രണ്ട് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പേരാമ്പ്ര പഞ്ചായത്തില്‍ ഇന്ന് നാല് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ചങ്ങരോത്തും കീഴരിയൂരിലും ആറ് കേസുകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ചങ്ങരോത്ത് പഞ്ചായത്തില്‍ ഇന്നലെ ആര്‍ക്കും രോഗം സ്ഥിരീകരിച്ചിരുന്നില്ല.
മേഖലയിലെ അഞ്ച് പഞ്ചായത്തുകളില്‍ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം അഞ്ചില്‍ താഴെയാണ്. കായണ്ണ, കൂത്താളി, ചക്കിട്ടപാറ , പേരാമ്പ്ര, അരിക്കുളം എന്നിവിടങ്ങളിലാണ് ഇന്ന് അഞ്ചില്‍ താഴെ ആളുകള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്.
പേരാമ്പ്ര മേഖലയിലെ പഞ്ചായത്തുകളിലെ കൊവിഡ് കണക്കുകള്‍:
പേരാമ്പ്ര – 4
അരിക്കുളം – 1
ചക്കിട്ടപ്പാറ – 2
ചങ്ങരോത്ത് – 6
ചെറുവണ്ണൂര്‍ – 5
കായണ്ണ – 3
കീഴരിയൂര്‍- 6
കൂത്താളി – 1
മേപ്പയ്യൂര്‍ – 5
നൊച്ചാട്- 5
തുറയൂര്‍ – 11