തുറയൂരില്‍ റിയാദ വനിതാ ലീഗ് നേതൃ സംഗമം സംഘടിപ്പിച്ചു


തുറയൂര്‍: തുറയൂര്‍ പഞ്ചായത്തിലെ വിവിധ ശാഖാ വനിതാ ലീഗ് ഭാരവാഹികള്‍ക്കായി നേതൃ പരിശീലന പരിപാടി റിയാദ സംഘടിപ്പിച്ചു. തുറയൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് നടപ്പിലാക്കുന്ന ആറ് മാസത്തെ കര്‍മ്മ പദ്ധതിയുടെ ഭാഗമായാണ് നേതൃപരിശീലന പരിപാടി സംഘടിപ്പിച്ചത്.

വനിതാ ലീഗ് പേരാമ്പ്ര മണ്ഡലം ജനറല്‍ സെക്രട്ടറി ഷര്‍മിന കോമത്ത് ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് ടി.പി അബ്ദുല്‍ അസീസ് അധ്യക്ഷനായി. ട്രെന്‍ഡ് സംസ്ഥാന കണ്‍വീനര്‍ റഷീദ് കോടിയൂറ പരിശീലത്തിന് നേതൃത്വം നല്‍കി.

മുനീര്‍ കുളങ്ങര, നൗഷാദ് സി എ, മുഹമ്മദലി കോവുമ്മല്‍, സി.കെ അസീസ്, പി.കെ ഇസ്സുദ്ധീന്‍, പി.വി മുഹമ്മദ്, ശരീഫ മണലും പുറത്ത്, ആയിഷ എം.എം, സുബൈദ പിലാക്കാട്ട്, പി.ടി അബ്ദുറഹ്‌മാന്‍, നസീര്‍ പൊടിയാടി, ഷംസീന അസ്ലം തുടങ്ങിയവര്‍ സംസാരിച്ചു.