തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ കൊയിലാണ്ടിയിൽ സന്ദർശനം നടത്തി


കൊയിലാണ്ടി: രണ്ടാം പിണറായി സർക്കാരിലെ തുറമുഖ വകുപ്പു മന്ത്രി അഹമ്മദ് ദേവർ കോവിൽ കൊയിലാണ്ടിയിൽ സന്ദർശനം നടത്തി. ഐ.എൻ.എൽ കൊയിലാണ്ടി മണ്ഡലം സെക്രട്ടറി പി.വി.ഹനീഫയുടെ വസതി സന്ദർശിക്കാനാണ് മന്ത്രി എത്തിയത്. കഴിഞ്ഞ ദിവസം രാത്രിയാണ് മന്ത്രി ഹനീഫയുടെ വീട്ടിൽ എത്തിയത്. നിരവധി ഐഎൻഎൽ പ്രവർത്തകരും വീട്ടിലെത്തായിരുന്നു.

27 വർഷകാലത്തോളം ഇടതുപക്ഷത്തിനൊപ്പം ഉറച്ച് നിന്ന ഐഎൻഎൽ ന് ആദ്യമായി ലഭിച്ച അംഗീകാരമാണ് മന്ത്രി സ്ഥാനം. ഐ.എൻ.എൽ ന് ലഭിച്ച മൂന്ന് സീറ്റിൽ കോഴിക്കോട് സൗത്തിൽ മത്സരിച്ച അഹമ്മദ് ദേവർ കോവിൽ മാത്രമാണ് വിജയിച്ചത്. അഹമ്മദിന് മന്ത്രി സ്ഥാനം നൽകാൻ എൽഡിഎഫ് തീരുമാനിച്ചതോടെ ഐഎൻഎൽ ന് അത് ഇരട്ടി മധുരമായി.