തീവണ്ടിയിടിച്ച് പുതിയങ്ങാടി സ്വദേശിനിക്ക് ദാരുണാന്ത്യം; അപകടം കോഴിക്കോട് എലത്തൂരിൽ


എലത്തൂര്‍: എലത്തൂര്‍ റെയില്‍വേ ട്രാക്കില്‍ ഇന്ന് രാവിലെ തീവണ്ടിയിടിച്ച് സ്ത്രീക്ക് ദാരുണാന്ത്യം. പുതിയങ്ങാടി സ്വദേശിനി ബീനയാണ് മരിച്ചത്. അൻപത്തിയഞ്ച് വയസ്സായിരുന്നു. വടക്കേടത്ത് ബാബുവിന്റെ ഭാര്യയാണ് ബീന.

രാവിലെ എട്ടു മണിക്കും ഒൻപത് മണിക്കുമിടയിലാണ് അപകടം സംഭവിച്ചത് എന്ന് എലത്തൂർ പോലീസ് പേരാമ്പ്ര ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു. റെയില്‍വേ ട്രാക്കിലൂടെ നടന്ന് പോകവെയാണ് അപകടം നടന്നതെന്ന് പരിസരവാസികൾ പറഞ്ഞു. ഉടനെ തന്നെ എലത്തൂർ പോലീസ് എത്തി. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം കോഴിക്കോട് ബീച്ച് ആശുപത്രിയിലേക്ക് മാറ്റി.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.