തിരുവോണം ബംപർ ടിക്കറ്റ് വിൽപന നാളെ മുതൽ; ഒന്നാം സമ്മാനം 12 കോടി
തിരുവനന്തപുരം: 12 കോടി രൂപ ഒന്നാം സമ്മാനം നൽകുന്ന സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബംപർ ടിക്കറ്റ് നാളെ വിൽപന ആരംഭിക്കും. മന്ത്രി കെ.എൻ. ബാലഗോപാൽ പ്രകാശനം ചെയ്യും. 300 രൂപ വിലയുള്ള ടിക്കറ്റ് സെപ്റ്റംബർ 19നാണു നറുക്കെടുക്കുക.
കോവിഡ് നിയന്ത്രണങ്ങൾ കാരണം നിർത്തിവച്ചിരുന്ന പ്രതിവാര ഭാഗ്യക്കുറികളിൽ ചിലത് 23നു പുനരാരംഭിക്കും. 23നും 30നും നിർമൽ, 27നു സ്ത്രീശക്തി എന്നിങ്ങനെയാണ് ഈ മാസത്തെ നറുക്കെടുപ്പുകൾ. ഓഗസ്റ്റ് 15 വരെ ആഴ്ചയിൽ 3 നറുക്കെടുപ്പുകൾ വീതം ഉണ്ടായിരിക്കും. തുടർന്ന് വിപണിയിലെ സ്ഥിതിഗതികൾ വിലയിരുത്തി ക്രമീകരണങ്ങൾ ഏർപ്പെടുത്തും.