തിരുവന്തപുരത്ത് ഇരുപതുകാരിയെ കുത്തിപ്പരിക്കേല്‍പ്പിച്ചു; ആര്യനാട് സ്വദേശിയായ യുവാവ് പിടിയില്‍
തിരുവനന്തപുരം: നെടുമങ്ങാട് ഉഴപ്പാക്കോണത്ത് യുവതിയെ കാമുകൻ കുത്തി പരിക്കേൽപ്പിച്ചു. വാണ്ട സ്വദേശി സൂര്യഗായത്രിയ്ക്കാണ് (20) കുത്തേറ്റത്. സംഭവത്തിൽ ആര്യനാട് സ്വദേശി അരുൺ പിടിയിലായി.
ഇന്ന് ഉച്ചയ്ക്കുശേഷമായിരുന്നു സംഭവം. ഇരുപതോളം കുത്തേറ്റ സൂര്യഗായത്രിയുടെ നില ഗുരുതരമാണ്. സൂര്യഗായത്രിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. യുവാവിനെ സമീപവാസികൾ പിടികൂടി വലിയ മല പൊലീസിന് കൈമാറുകയായിരുന്നു.