തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകയ്ക്കുനേരെ അക്രമം; ആക്രമിച്ചത് ഫോണില്‍ അശ്ലീലദൃശ്യം കാണിച്ചശേഷം


തിരുവനന്തപുരം: രാത്രിയില്‍ ബസ് കാത്തിരിക്കുകയായിരുന്ന മാധ്യമപ്രവര്‍ത്തകയ്ക്കുനേരെ അക്രമം. ഫോണില്‍ അശ്ലീലദൃശ്യം കാണിച്ചശേഷം ആക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു.

രാത്രി ഒമ്പതുമണിയോടെ ആറ്റിങ്ങല്‍ ബസ് സ്റ്റാന്റിലാണ് സംഭവം. യുവതി ബഹളം വെച്ചതോടെ നാട്ടുകാര്‍ ഓടിക്കൂടുുകയും അക്രമിയെ പിടികൂടുകയും ചെയ്‌തെങ്കിലും ഇയാള്‍ പിന്നീട് ഓടി രക്ഷപ്പെട്ടു. പ്രതിയ്ക്കായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.