പന്തലായനി ബ്ലോക്കിൽ മൊബൈൽ മെഡിക്കൽ യൂണിറ്റ് പ്രവർത്തനമാരംഭിച്ചു


കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ മൊബൈല്‍ മെഡിക്കല്‍ യൂണിറ്റ് തിരുവങ്ങൂര്‍ സിഎച്ച്‌സി കേന്ദ്രീകരിച്ച് ആരംഭിച്ചു. ഒരു ഡോക്റ്റര്‍, ഒരു സ്റ്റാഫ് നേഴ്‌സ്, ഒരു ജെഎച്ച് ഐ, എന്നിവരടങ്ങിയതാണ് മെഡിക്കല്‍ യൂണിറ്റ്. ചേമഞ്ചേരി, ചെങ്ങോട്ട്കാവ് ഗ്രാമപഞ്ചായത്തുംകളും കൊയിലാണ്ടി നഗരസഭയിലെ 34 വാര്‍ഡുകളും ആണ് മെഡിക്കല്‍ യൂണിറ്റിന്റെ പരിധി.

പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് മൊബൈല്‍ മെഡിക്കല്‍ യൂണിറ്റ് ഫ്‌ളാഗ് ഓഫ് ചെയ്തു. കണ്‍ട്രോള്‍ റൂം ഉദ്ഘാടനം ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയില്‍ നിര്‍വ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിന്ദു മഠത്തില്‍ സ്വാഗതവും, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്‍ കെടിഎം കോയ അധ്യക്ഷതയും വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍മാരായ കെ ജീവാനനന്ദന്‍, ഷിബ ശ്രീധരന്‍, ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ അതുല്യബൈജു, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഇകെ ജുബീഷ്, എം പി മൊയ്തീന്‍കോയ, ബിന്ദുസോമന്‍, കെ.അഭിനിഷ്, സുധ കാപ്പില്‍, രജില കെ എം, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി മനോജ്കുമാര്‍, ചേമഞ്ചേരി ഗ്രാമപഞ്ചാത്തംഗം ശബ്‌ന ഉമ്മാരിയില്‍, മെഡിക്കല്‍ ഓഫീസര്‍ പി ടി അനി, എച്ച് ഐ കെ കെ ശശി എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.