തിരുവങ്ങൂരില്‍ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു; ഓട്ടോയിലുണ്ടായിരുന്ന രണ്ടുപേര്‍ക്ക് പരിക്ക്


കൊയിലാണ്ടി: തിരുവങ്ങൂരില്‍ ബസും ഓട്ടോറിക്ഷയും കൂട്ടിയിട്ട് ഓട്ടോ ഡ്രൈവര്‍ക്കും യാത്രക്കാരിക്കും പരിക്ക്. ഇന്ന് രാവിലെ പതിനൊന്നുമണിയോടെയായിരുന്നു സംഭവം.

കോഴിക്കോട് നിന്നും കൊയിലാണ്ടിയിലേക്ക് വരികയായിരുന്ന കണ്ണന്‍ എന്ന ബസും കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന ഓട്ടോയുമാണ് അപകടത്തില്‍പ്പെട്ടത്.

സംഭവം ശ്രദ്ധയില്‍പ്പെട്ട സമീപത്തെ നിര്‍മ്മാണത്തൊഴിലാളികളാണ് ഓട്ടോറിക്ഷയില്‍ കുടുങ്ങിയ രണ്ടുപേരെയും പുറത്തെടുത്തത്. ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റി. കൊയിലാണ്ടിയില്‍ നിന്നും അഗ്നിരക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തി. സ്‌റ്റേഷന്‍ ഓഫീസര്‍ സി.പി ആനന്ദന്‍, സീനിയര്‍ ഫയര്‍ ആന്റ് റസക്യൂ ഓഫീസര്‍ കെ. പ്രദീപ്, ഫയര്‍മാന്‍ഡ്രൈവര്‍മാരായ പി.കെ രാജേഷ്, മനോജ്, ഫയര്‍മാന്‍മാരായ അരുണ്‍, ഷിജീഷ്, ബബീഷ്, ഹോം ഗാര്‍ഡുമാരായ ഓം പ്രകാശ്, പ്രദീപ് എന്നിവരടങ്ങുന്ന സംഘമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.