തിരക്കൊഴിഞ്ഞ, ആരുമില്ലാതെ വിജനമായ കോഴിക്കോട്; വെെറലായി മനുഷ്യവാസം ഇല്ലാതായാലുള്ള കോഴിക്കോട് നഗരത്തിന്റെ എ.ഐ ചിത്രങ്ങൾ


കോഴിക്കോട് ന​ഗരത്തിലെത്തിയിട്ട് ​​ഗതാ​ഗത കുരുക്കിൽ കുടുങ്ങാത്തവർ വിരളമായിരിക്കും. മിഠായിത്തെരുവിലും മാനാഞ്ചിറയിലും റെയിൽവേസ്റ്റേഷൻ, ബസ് സ്റ്റാന്റ് തുടങ്ങിയ ന​ഗരത്തിന്റെ എല്ലാ കോണിലും ജനത്തിരക്ക് നിങ്ങൾക്ക് അനുഭവപ്പെടാറുണ്ട്. എന്നാൽ മനുഷ്യവാസം ഇല്ലാത്ത കോഴിക്കോട് ന​ഗരത്തെ കുറിച്ച് നിങ്ങൾക്ക് ചിന്തിക്കാൻ സാധിക്കുമോ? തിരക്കൊഴിഞ്ഞ, ആരുമില്ലാതെ വിജനമായ കോഴിക്കോടിനെ…

മനുഷ്യവാസം ഇല്ലാതായാൽ കോഴിക്കോട് നഗരം ഏങ്ങനെയായിരിക്കും ഉണ്ടാവുകയെന്ന് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ വരച്ച ചിത്രങ്ങളാണ് ഇപ്പോൾ വെെറലാവുന്നത്. മിഠായിത്തെരുവും, മാനാഞ്ചിറയും സ്റ്റേഡിയവുമുൾപ്പെടെ കോഴിക്കോട് ന​ഗരത്തിലെ 20 ഇടങ്ങളാണ് ഇത്തരത്തിൽ വരച്ചിരിക്കുന്നത്. ഡിസെെനറായ ജെെവിൻ പോൾ ആണ് ചിത്രങ്ങൾ ഫേസ്ബുക്കിൽ പങ്കുവെച്ചത്.

ചിത്രങ്ങൾ കാണാം…

 

Also read- ജോലി നോക്കുകയാണോ? ആയിരത്തോളം ഒഴിവുകളുമായി പേരാമ്പ്രയിൽ 
ഇന്ന് തൊഴിൽമേള
Summary: AI Images of Kozhikode city after human habitation is gone