തിക്കോടിയിൽ കടൽക്ഷോഭം രൂക്ഷം; സ്രാമ്പിക്കൽ, കല്ലകത്ത് കടപ്പുറം പ്രദേശങ്ങൾ കാനത്തിൽ ജമീല സന്ദർശിച്ചു


തിക്കോടി: കടൽക്ഷോഭം രൂക്ഷമായ തിക്കോടി പഞ്ചായത്തിലെ തീരദേശ മേഖലനിയുക്ത എം.എൽ.എ കാനത്തിൽ ജമീല സന്ദർശിച്ചു. കടലാക്രമണം ഉണ്ടായ കല്ലകത്ത് കടപ്പുറം, സ്രാമ്പിക്കൽ തുടങ്ങിയ പ്രദേശങ്ങളിലാണ് കാനത്തിൽ ജമീലയുടെ നേതൃത്വത്തിലുള്ള സംഘം എത്തിയത്.

കടലാക്രമണം രൂക്ഷമാവുകയാണെങ്കിൽ കുടുംബങ്ങളെ പയ്യോളി ഗവ.ഹയർ സെക്കണ്ടറി സ്കൂളിലേക്ക് മാറ്റുന്നതുൾപ്പടെയുള്ള നടപടികൾ നിയുക്ത എം.എൽ.എ വിലയിരുത്തി.

ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ്, വൈസ് പ്രസിഡണ്ട് രാമചന്ദ്രൻ കുയ്യണ്ടി, സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻമാരായ ആർ.വിശ്വൻ, പ്രനില സത്യൻ, ആസൂത്രണ സമിതി ഉപദ്ധ്യക്ഷൻ ബിജു കളത്തിൽ എന്നിവർ എംഎൽഎ ക്കൊപ്പം ഉണ്ടായിരുന്നു.