തിക്കോടിയിലെ യുവതിയുടെയും യുവാവിന്റെയും നില അതീവ ഗുരുതരം: ഇരുവരെയും ഐ.സി.യുവില്‍ പ്രവേശിപ്പിച്ചു


തിക്കോടി: തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച യുവതിയുടെയും ആത്മഹത്യയ്ക്കു ശ്രമിച്ച യുവാവിന്റെയും നില ഗുരുതരം. രണ്ടുപേര്‍ക്കും എണ്‍പതുശതമാനത്തിലധികം പൊള്ളലേറ്റിട്ടുണ്ടെന്നാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നും ലഭിക്കുന്ന വിവരം.

ഇരുവരെയും ഐ.സി.യുവിലേക്ക് മാറ്റിയിരിക്കുകയാണ്. പെണ്‍കുട്ടി അബോധാവസ്ഥയിലാണ്. മെഡിക്കല്‍ കോളേജിലെത്തുമ്പോള്‍ യുവാവിന് ചെറിയ ബോധമുണ്ടായിരുന്നു.

ഇന്ന് രാവിലെയാണ് പഞ്ചായത്ത് ഓഫീസിനു മുമ്പില്‍ യുവാവ് ഇരുപത്തിമൂന്നുകാരിയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചത്. പഞ്ചായത്ത് ഓഫീസിലെ താല്‍ക്കാലിക ജീവനക്കാരിയായ കൃഷ്ണപ്രിയയെയാണ് നന്ദു എന്ന യുവാവ് ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തിയത്. തുടര്‍ന്ന് യുവാവും ആത്മഹത്യയ്ക്കു ശ്രമിക്കുകയായിരുന്നു.