തിക്കോടിയിലെ ബാലകൃഷ്ണന്റെ വീട്ടില്‍ തുടര്‍ച്ചയായി കള്ളന്റെ ശല്യം, രണ്ടാമതും കയറിയപ്പോള്‍ സി.സി.ടി.വിയില്‍ കുടുങ്ങി, പോലീസ് കള്ളന്‍മാരെ പരതുന്നു; മോഷണ വീഡിയോ പേരാമ്പ്ര ന്യൂസ് ഡോട് കോമിന്, കാണാം


തിക്കോടി: തിക്കോടി കോഴിപ്പുറം പൊന്നംപറമ്പത്ത് ബാലകൃഷ്ണന്റ വീട്ടില്‍ കഴിഞ്ഞയാഴ്ച മോഷണം നടന്നതായി പരാതി. വില പിടിപ്പുള്ള സാധനങ്ങള്‍ മോഷണം പോയിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് മോഷ്ടാവ് രാത്രി വീട്ടില്‍ നിന്ന് പോകുന്ന രംഗങ്ങളൊക്കെ കണ്ടു. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസില്‍ പരാതി നല്‍കി. പോലീസില്‍ പരാതി നല്‍കിയ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി വിവിരങ്ങള്‍ തേടിയിരുന്നുവെന്ന് ബാലകൃഷ്ണന്‍ പറഞ്ഞു. സിസിടിവി ദൃശ്യത്തില്‍ രണ്ട് പേര്‍ പാത്രങ്ങള്‍ മോഷ്ടിക്കുന്നത് വ്യക്തമായി കാണാം.

കുറച്ച് നാളുകള്‍ക്ക് മുന്‍പും കള്ളന്‍ കയറിയിരുന്നു. അതിന് ശേഷമാണ് വീട്ടില്‍ സിസിടിവി വെച്ചതെന്ന് ഗൃഹനാഥന്‍ പറഞ്ഞു. ദിവസങ്ങള്‍ക്ക് മുന്‍പ് പരിസര പ്രദേശങ്ങളില്‍ കള്ളന്‍ കയറിയിട്ടുണ്ട്. ജൂലൈ 19 ന് രാത്രി ഒരു മണിക്കാണ് ബാലകൃഷ്ണന്റെ വീട്ടില്‍ മോഷ്ടാവ് കയറിയത്. പ്രദേശത്ത് ഇത്തരത്തില്‍ കള്ളന്‍ കയറുന്നത് പതിവാണെന്ന് ചില പ്രദേശവാസികള്‍ പറഞ്ഞിട്ടുണ്ട്. അതു കൊണ്ടു തന്നെ പ്രദേശവാസികള്‍ ആശങ്കയിലാണ്. ഈ വിഷയത്തില്‍ പരിഹാരം കാണണമെന്നാണ് ഇവരുടെ ആവശ്യം