തിക്കോടിയിലെ പറോളിനട പ്രദേശം സാമൂഹികവിരുദ്ധരുടെ താവളമാകുന്നു


തിക്കോടി: പഞ്ചായത്തിലെ പുറക്കാട്, പൂഴിപ്പുറം പ്രദേശങ്ങളിലായുള്ള പറോളിനട ഭാഗം സാമൂഹിക വിരുദ്ധ താവളമാകുന്നു. പല സ്ഥലങ്ങളില്‍നിന്നായി ഇവിടെയെത്തുന്ന യുവാക്കള്‍ പരസ്യമായി മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്നുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.

വയലിന് നടുവിലൂടെ പോകുന്ന റോഡിന്റെ ഇരുവശവും പ്രകൃതിരമണീയമായ ഭൂഭാഗമാണ്. ഈ മേഖലയാണ് സാമൂഹിക വിരുദ്ധര്‍ താവളമാക്കിമാറ്റിയത്. സമീപ പ്രദേശങ്ങളിലൊന്നും ആള്‍ താമസമില്ലാത്തതും ഇവര്‍ക്ക് സൗകര്യമാകുന്നു.

ഇവിടം മദ്യക്കുപ്പികള്‍കൊണ്ടും പ്ലാസ്റ്റിക് കവറുകള്‍ കൊണ്ടും നിറഞ്ഞിരിക്കുകയാണ്. ഇതുവഴി കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും യാത്രചെയ്യാന്‍ ഭയമാണ്. നാട്ടുകാര്‍ ഇവരെ പലതവണ താക്കീത്‌ചെയ്‌തെങ്കിലും ഇപ്പോഴും മദ്യപാനവും, മയക്കുമരുന്ന് ഉപയോഗവും നടക്കുന്നുണ്ട്.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക