തിക്കോടി സംഭവം: തീ അണച്ചതിന് ശേഷമുള്ള ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിന്; വീഡിയോ കാണാം


കൊയിലാണ്ടി: തിക്കോടിയില്‍ പെണ്‍കുട്ടിയെ തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ചതിന് ശേഷമുള്ള ദൃശ്യങ്ങള്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിന് ലഭിച്ചു. തീ അണച്ചു കഴിഞ്ഞ ശേഷമുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്.

ഇന്ന് രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. പഞ്ചായത്ത് ഓഫീസില്‍ ജോലിക്കെത്തിയ കൃഷ്ണപ്രിയയെയാണ് പ്രതി നന്ദു പെട്രോളൊഴിച്ച് തീ കൊളുത്തിയത്. ഇതിന് ശേഷം പ്രതി സ്വയം തീ കൊളുത്തുകയും ചെയ്തു.

സംസാരിക്കാനെന്ന വ്യാജേന ഓഫീസില്‍ നിന്നും പുറത്തേക്ക് വിളിച്ചുവരുത്തിയായിരുന്നു ആക്രമണം. തുടര്‍ന്ന് പ്രതിയും ആത്മഹത്യയ്ക്കു ശ്രമിക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടിയും പ്രതിയും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.


യുവാവിന്റെ ബൈക്കിന് സമീപം നിന്ന് ഇരുവരും സംസാരിക്കുന്നതിനിടെ പ്രതി പെട്ടെന്ന് പെട്രോള്‍ കുപ്പിയെടുത്ത് യുവതിയുടെ ദേഹത്തേക്ക് പെട്രോള്‍ ഒഴിക്കുകയും തീ കൊളുത്തുകയും ചെയ്തു. ഇതിന് ശേഷം യുവാവ് സ്വന്തം ദേഹത്തും പെട്രോളൊഴിച്ച് തീ കൊളുത്തിയെന്നും ദൃക്‌സാക്ഷി പറഞ്ഞു.

നാട്ടുകാര്‍ ഓടിക്കൂടി തീ അണച്ച ശേഷം ഇരുവരെയും പൊലീസ് ജീപ്പിലും ആംബുലന്‍സിലുമായി കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. പ്രാഥമിക ചികിത്സ നല്‍കിയ ശേഷം ഉടന്‍ ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

ഇരുവരും തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലാണ്.

വീഡിയോ കാണാം: