തിക്കോടി നാരായണനെ പെൻഷനേഴ്സ് യൂണിയൻ ആദരിച്ചു


പയ്യോളി: നവതിയുടെ നിറവിലെത്തിയ പൊതുപ്രവർത്തകനും സാഹിത്യകാരനും റിട്ട.അധ്യാപകനുമായ തിക്കോടി നാരായണനെ സർവീസ് പെൻഷനേഴ്‌സ് യൂണിയൻ മേലടി ബ്ലോക്ക് കമ്മിറ്റി ആദരിച്ചു. പയ്യോളി നഗരസഭ ചെയർമാൻ വടക്കയിൽ ഷഫീഖ് പൊന്നാടയണിയിച്ച് ഉപഹാരം നൽകി.

യൂണിയൻ പ്രസിഡന്റ് ടി.കുഞ്ഞിരാമൻ അധ്യക്ഷനായി. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ഗോപാലൻനായർ, വി.പി.നാണു, എൻ.കെ.രാഘവൻ, എ.കേളപ്പൻനായർ, എം.എ.വിജയൻ, വി.ഐ.ഹംസ, എൻ.കെ.ബാലകൃഷ്ണൻ, കെ.പത്മനാഭൻ, പി.ശേഖരൻ അടിയോടി എന്നിവർ സംസാരിച്ചു.