താമരശ്ശേരിയില്‍ പത്തുവയസുകാരിക്കു നേരെ ലൈംഗികാതിക്രമം; പോക്‌സോ കേസില്‍ ഓട്ടോറിക്ഷാ ഡ്രൈവര്‍ അറസ്റ്റില്‍


താമരശ്ശേരി : പത്തുവയസ്സുകാരിക്കുനേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ ഓട്ടോഡ്രൈവറെ താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. താമരശ്ശേരി ചുങ്കം പുതുക്കുന്നുചാലില്‍ മുഹമ്മദിനെ(58) ആണ് പോക്‌സോ ആക്ട് ചുമത്തി പോലീസ് അറസ്റ്റ് ചെയ്തത്.

സ്‌കൂളിലേക്ക് ഓട്ടോയില്‍ കൊണ്ടുപോവുന്നതിനിടെ കുട്ടിക്കുനേരെ അതിക്രമം നടന്നെന്നായിരുന്നു പരാതി. പോക്‌സോ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.