താമരശ്ശേരി ചുരത്തില്‍ അപകടത്തില്‍പ്പെട്ട് നാല് യുവാക്കള്‍ റോഡില്‍ ചോര വാര്‍ന്ന് കിടന്നത് മണിക്കൂറുകള്‍; ഒരു ജീവന്‍ നഷ്ടമായി, ആശുപത്രിയിലെത്തിച്ചത് പൊലീസുകാര്‍


വൈ​ത്തി​രി: ചുരം ഒമ്പതാം വളവിന് സമീപം ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നാല് യുവാക്കള്‍ റോഡില്‍ ചോര വാര്‍ന്ന് കിടന്നത് മണിക്കൂറുകള്‍.
ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ര​ണ്ടു​പേ​ർ കാ​റി​നു​ള്ളി​ലും ര​ണ്ടു​പേ​ർ റോ​ഡി​ലും പ​രി​ക്കേ​റ്റ് കി​ട​ന്നി​ട്ടും ഇ​തു​വ​ഴി പോ​യ ആ​രും ഇ​വ​രെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റാ​നാ​യി ശ്ര​മി​ച്ചി​ല്ല.

ഇന്നലെ വൈകീട്ടായിരുന്നു സംഭവം. അപകടത്തില്‍ കൊടുവള്ളി സ്വദേശി റംഷിത്ത് മരിച്ചു. വയനാട് ഭാഗത്ത് നിന്ന് വന്ന കാര്‍ ചുരം കയറി വന്ന ലോറിയുമായി ഇടിക്കുകയായിരുന്നു. ആ​ശു​പ​ത്രി​യി​ൽ എ​ത്താ​ൻ വൈ​കി​യ​താ​ണ് ഒ​രു ജീ​വ​ൻ ന​ഷ്​​ട​പ്പെ​ടു​ന്ന​തി​ന് ഇ​ട​യാ​ക്കി​യ​ത്.

അ​പ​ക​ടം സം​ഭ​വി​ച്ച​വ​രെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കാ​ൻ ആ​രും ത​യാ​റാ​വു​ന്നി​ല്ല എ​ന്ന വി​വ​രം ല​ക്കി​ടി​യി​ൽ പ​ട്രോ​ളി​ങ്ങി​നി​ടെ ഒ​രു വാ​ഹ​ന യാ​ത്ര​ക്കാ​രൻ പൊ​ലീ​സി​നു കൈ​മാ​റി. പി​ന്നാ​ലെ​യാ​ണ് വൈ​ത്തി​രി എ​സ്.​ഐ രാം​കു​മാ​റും ഡ്രൈ​വ​ർ ഷാ​ജ​ഹാ​നും സം​ഘ​വും സം​ഭ​വ സ്ഥ​ല​ത്ത് എ​ത്തു​ന്ന​ത്. കൂടെയുണ്ടായിരുന്ന വരെ പരുക്കുളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.