ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പതിനേഴുകാരിയുമായി മുങ്ങിയ താമരശേരി സ്വദേശി പിടിയിൽ
താമരശേരി: ഫേസ് ബുക്കിലൂടെയുള്ള പ്രണയത്തെ തുടര്‍ന്ന് പതിനേഴുകാരിയുമായി മുങ്ങിയ യുവാവിനെ പൊലീസ് അറസ്റ്റുചെയ്തു. താമരശേരി പുതുപ്പാടി കൈതപ്പൊയില്‍ ലിടുക്കില്‍ വീട്ടില്‍ സെയ്തലവിയുടെ മകന്‍ ഫസലുദീന്‍ (33) ആണ് പിടിയിലായത്. തണ്ണിത്തോട് സ്വദേശിയായ പതിനേഴുകാരിയുമായാണ് ഇയാള്‍ ഫേസ് ബുക്കിലൂടെ പരിചയപ്പെട്ടത് .
കഴിഞ്ഞ 10 ന് പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പത്തനംതിട്ടയിലെത്തിയ പെണ്‍കുട്ടി ഇയാള്‍ക്കൊപ്പം പോയതായി അന്വേഷണത്തില്‍ കണ്ടെത്തി. ഇന്നലെ കോഴിക്കോട്ടുനിന്നാണ് ഇയാളെ അറസ്റ്റുചെയ്തത്. റിമാന്‍ഡ് ചെയ്തു. തണ്ണിത്തോട് സി.ഐ. കെ. മനോജ്‌കുമാര്‍, എസ്.ഐ, സി.എസ്. മനോജ്, എ.എസ്.ഐ മാരായ ബിജു, അഭിലാഷ്, സി.പി. ഒ. സുമേഷ്, വനിതാ സി.പി.ഒ സുഭദ്ര എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.