തല്‍ക്കാലം മൂന്നാം ഡോസ് ഇല്ല; രണ്ട് വാക്സിനിടയിലുളള 84 ദിവസത്തെ ഇടവേള ഫലപ്രാപ്തിക്കെന്ന് കേന്ദ്രം


ന്യൂഡല്‍ഹി: രണ്ട് വാക്സിനിടയിലുളള 84 ദിവസത്തെ ഇടവേള ഫലപ്രാപ്തിക്കെന്ന് കേന്ദ്ര സര്‍ക്കാര്‍. ഹൈക്കോടതിയെ അറിയിച്ചതാണ് ഇക്കാര്യം. 84 ദിവസത്തെ ഇടവേള അനിവാര്യമെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.

വാക്സിന്‍ ക്ഷാമം മൂലമല്ല ഇടവേള 84 ദിവസമായി നിശ്ചയിച്ചത് എന്നും കേന്ദ്രം വിശദീകരിച്ചു. നിര്‍ദ്ദിഷ്ട ഇടവേള പൂര്‍ത്തിയാകുന്നതിന് മുന്‍പ് രണ്ടാം ഡോസ് അനുവദിക്കണമെന്ന സ്വകാര്യ കമ്ബനി ജീവനക്കാരുടെ ഹര്‍ജിയിലാണ് കേന്ദ്ര സര്‍ക്കാര്‍ വിശദീകരണം.

തല്‍ക്കാലം മൂന്നാം ഡോസ് ഇല്ലെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. നിലവില്‍ പരീക്ഷണങ്ങള്‍ പൂര്‍ത്തിയാകാന്‍ മാസങ്ങള്‍ വേണ്ടി വരുമെന്നും അതുവരെ മൂന്നാം ഡോസ് നല്‍കില്ലെന്നാണ് വ്യവസ്ഥയെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.