തലശ്ശേരിയില്‍ ബി.ജെ.പി- സി.പി.എം സംഘര്‍ഷം: ഇരുവിഭാഗങ്ങളിലെയും പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു


കണ്ണൂര്‍: തലശ്ശേരിയില്‍ ബി.ജെ.പി സി.പി.എം സംഘര്‍ഷം. തലശ്ശേരി മേലൂരില്‍ തിങ്കളാഴ്ച രാത്രി പതിനൊന്നരയ്ക്കും പന്ത്രണ്ട് മണിയ്ക്കും ഇടയിലായിരുന്നു സംഭവം. ധര്‍മ്മടം പൊലീസ് കേസെടുത്തിട്ടുണ്ട്.

സംഘര്‍ഷത്തില്‍ ഒരു സി.പി.എം പ്രവര്‍ത്തകനും ഒരു ബി.ജെ.പി പ്രവര്‍ത്തകനും വെട്ടേറ്റതായി ധര്‍മ്മടം എസ്.ഐ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. സി.പി.എം പ്രവര്‍ത്തകനായ മനീഷിനാണ് വെട്ടേറ്റത്.
മനീഷിനെ തലശ്ശേരി ഇന്ദിരാഗാന്ധി കോ ഓപ്പറേറ്റീവ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ധനരാജ് കോഴിക്കോട് മിംസ് ആശുപത്രിയില്‍ ചികിത്സയിലാണ്. രണ്ടുപേര്‍ക്കും ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞതെന്നും എസ്.ഐ അറിയിച്ചു.