തരിശുനിലങ്ങൾ പച്ചയണിയുന്നു; കുറുവങ്ങാട് പാടശേഖരത്തില്‍ വിപുലമായ പദ്ധതി തുടങ്ങി


കൊയിലാണ്ടി: തരിശുനിലങ്ങള്‍ കൃഷി യോഗ്യമാക്കുന്നതിന് കൊയിലാണ്ടി നഗരസഭയിലെ കുറുവങ്ങാട് പാടശേഖരത്തില്‍ വിപുലമായ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ആദ്യഘട്ടത്തില്‍ തൊഴിലുറപ്പ് തൊഴിലാളികളുടെ സേവനം ആണ് ഒരുക്കുന്നത്. ഗ്രൂപ്പ് സംരംഭങ്ങളെയും വ്യക്തിഗത സംരംഭങ്ങളെയും പ്രോത്സാഹിപ്പിച്ചുകൊണ്ട് പദ്ധതി വിപുലപ്പെടുത്താനാണ് തിരുമാനം.

സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സുഭിക്ഷ കേരളം പദ്ധതി പരമാവധി കര്‍ഷകരിലേക്ക് എത്തിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കുടുംബശ്രീളുടെയും പ്രാദേശിക കൂട്ടായ്മകളുടെയും പങ്കാളിത്തവും കാര്‍ഷിക പദ്ധതിയിലേക്ക് ഉറപ്പാക്കും. സഹകരണ സംഘങ്ങളുടെയും കൃഷി വകുപ്പിന്റെയും സഹായവും തേടിയിട്ടുണ്ട്.

അപ്രതീക്ഷിതമായി പെയ്ത മഴയില്‍ നെല്‍ കൃഷി നശിച്ച കര്‍ഷകരെ സഹായിക്കാന്‍ തൊഴിലുറപ്പ് തൊഴിലാളികളുടെ സേവനം ഉറപ്പാക്കി. കുറുവങ്ങാട് പാടശേഖരത്തിലെ കൊയ്ത്തുല്‍സവം നഗരസഭ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ. ഷിജു മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. എം.ബാലകൃഷ്ണന്‍,ഡി.കെ.ബിജു,ജാബിര്‍, രജിത എന്നിവര്‍ നേതൃത്വം നല്‍കി.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക