തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഡി.എസ്.ആര്‍ നടപ്പാക്കാത്തതില്‍ ചെറുവണ്ണൂരില്‍ കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ പ്രതിഷേധിച്ചു
ചെറുവണ്ണൂര്‍: പൊതുമരാമത്ത് വകുപ്പിലും ജലവിഭവ വകുപ്പിലും 2018 ലെ ഡി.എസ്.ആര്‍ (ഡല്‍ഹി ഷെഡ്യൂള്‍ ഓഫ് റേറ്റ്‌സ്) ആഗസ്റ്റ് 15 മുതല്‍ നടപ്പാക്കിയിട്ടും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഡി.എസ്.ആര്‍ നടപ്പാക്കാത്തതില്‍ ഓള്‍ കേരള ഗവണ്‍മെന്റ് കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ പ്രതിഷേധിച്ചു. ചെറുവണ്ണൂര്‍ പഞ്ചായത്ത് ഓഫീസിന്റെ മുന്നില്‍ നടന്ന പ്രതിഷേധ ധര്‍ണ്ണ ഗ്രാമപഞ്ചായത്ത് അംഗം എ.കെ ഉമ്മര്‍ ഉദ്ഘാടനം ചെയ്തു.
സിമന്റ്, കമ്പി, ടാര്‍ തുടങ്ങിയ എല്ലാ നിര്‍മ്മാണ സാമഗ്രികള്‍ക്കും വില കൂടിയിട്ടും 2016 ലെ ഡി.എസ്.ആര്‍ നിരക്കിലാണ് ഇപ്പോഴും എല്‍.എസ്.ജി.ഡിയിലെ ടെണ്ടറുകള്‍ നടക്കുന്നത്. നിര്‍മ്മാണ സാമഗ്രികളുടെ നിരക്ക് വര്‍ധന അനിവാര്യമാണെന്ന കരാറുകാരുടെ നിവേദനം പഞ്ചായത്ത് പ്രസിഡന്റ് ഇ.ടി രാധയ്ക്ക് നല്‍കി. ധര്‍ണ്ണയില്‍ പി. ജാഫര്‍, ഷാജി കൂടോത്ത്, സി.ടി പ്രവീണ്‍, ഇ.എം കുഞ്ഞമ്മത്, കെ.പി മുജീബ്, രഞ്ജിത്ത് ടി.എം, എന്നിവര്‍ പങ്കെടുത്തു