‘തണല്‍-കരുണ’ ഓണച്ചന്തയ്ക്ക് കടിയങ്ങാട് തുടക്കമായി


കടിയങ്ങാട്: ഭിന്നശേഷി വിദ്യാര്‍ത്ഥി സ്‌ക്കൂള്‍ വൊക്കേഷണല്‍ വിംഗ് തണല്‍-കരുണ കാമ്പസില്‍ ഒരുക്കിയ ഓണച്ചന്ത പ്രവര്‍ത്തനമാരംഭിച്ചു. ഓണച്ചന്ത പവലിയന്‍ ഡോ: കെ.മൂസ ഉദ്ഘാടനം ചെയ്തു. ഓഗസ്റ്റ് 16 ,17,18 തിയ്യതികളിലാണ് ഓണചന്ത നടക്കുക.

ഭിന്നശേഷി വിദ്യാര്‍ഥികളും അവരുടെ രക്ഷിതാക്കളും ടിച്ചേഴ്‌സും ചേര്‍ന്ന് നിര്‍മ്മിച്ച കുട ,കാലന്‍ കുട ,സോപ്പ് ,അലക്കു സോപ്പ് ,ലിക്വിഡ് ,കരകൗശല വസ്തുക്കള്‍ എന്നിവയാണ് ഓണത്തോടനുബന്ധിച്ച് വില്‍പനയ്ക്കായി ഒരുക്കിയിരിക്കുന്നത് .

മക്കളെ പ്രചോദിപ്പിക്കുവാന്‍ ശ്രദ്ധേയമാം ചുവടുകള്‍ തീര്‍ക്കുകയാണ് സ്‌ക്കുള്‍ ടീം. രക്ഷിതാക്കളും,തണല്‍ ബന്ധുക്കളും കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് കൊണ്ട് ഓണച്ചന്ത കാണാന്‍ വരുന്നുണ്ട്. പ്രിന്‍സിപ്പല്‍ അക്ഷയ തോമസ് സ്വാഗതവും ആഫിയ നിരക്കുനി നന്ദിയും രേഖപ്പെടുത്തി .