തട്ടിക്കൊണ്ടുപോയ കേസിൽ പിടികിട്ടാപ്പുള്ളി അറസ്റ്റിൽ


നാദാപുരം: അരൂർ എളയടത്തു വെച്ച് വോളിബോൾ മത്സരം കണ്ട് മടങ്ങുകയായിരുന്ന പേരാമ്പ്ര സ്വദേശി അജ്നാസിനെ തട്ടിക്കൊണ്ടുപോയ കേസിൽ പിടികിട്ടാപ്പുള്ളി പിടിയിൽ. വധശ്രമ കേസിൽ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച മീത്തലെ അടയങ്ങാട്ട് അൻസാറിനെയാണ് നാദാപുരം പോലീസ് കസ്റ്റഡിയിൽ എടുത്തത്.

അന്‍സാറിനെ പ്രത്യക അന്വേഷണ സംഘം ബുധാനാഴ്ച്ച ഉച്ചയോടെയാണ് കസ്റ്റഡിയിലെടുത്തത്. വീട്ടിലെത്തിയ പോലീസിനെ കണ്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ നാദാപുരം എസ്‌ഐയുടെ നേതൃത്വത്തിലുള്ള സംഘം വീടിന് സമീപത്തെ ഇടവഴിയില്‍ വെച്ച് പിടികൂടുകയായിരുന്നു.

2010 ല്‍ കടമേരി ക്ഷേത്രോല്‍സവം കഴിഞ്ഞ് മടങ്ങുകയായിരുന്ന വിനീഷിനെ അക്രമിച്ച് വധിക്കാന്‍ ശ്രമിച്ച കേസില്‍ കോടതിയില്‍ ഹാജരാവാതെ മുങ്ങി നടക്കുകയായിരുന്നു അന്‍സാര്‍. വാറന്റ് കേസില്‍ പ്രതിയെ വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.