തടിലോറി തലകീഴായി മറിഞ്ഞ് നാലുപേര്‍ക്ക് ദാരുണാന്ത്യം; അപകടം കാസര്‍കോഡ് പാണത്തൂര്‍ പരിയാരത്ത്


കാഞ്ഞങ്ങാട്: കാസര്‍കോഡ് ജില്ലയിലെ പാണത്തൂര്‍ പരിയാരത്ത് മരം കയറ്റി വരികയായിരുന്ന ലോറി നിയന്ത്രണം വിട്ട് റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞ് നാല് പേര്‍ മരിച്ചു. അപകടത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്.

എം.കെ മോഹനന്‍ (45), കെ ബാബു (45), രംഗപു (48), നാരായണന്‍ (44) എന്നിവരാണ് മരിച്ചത്. വേണുഗോപാലന്‍, പ്രസന്നന്‍, കെ.കെ മോഹനന്‍, അനീഷ് എന്നിവരെ പരിക്കുകളോടെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വ്യാഴാഴ്ച വൈകീട്ട് നാലരയോടെയായിരുന്നു അപകടം. കല്ലംപള്ളി നിന്നും പാണത്തൂര്‍ ടൗണിലേക്ക് മരവുമായി വന്ന ലോറിയാണ് മറിഞ്ഞത്. ഒമ്പത് തൊഴിലാളികളാണ് ലോറിയിലുണ്ടായിരുന്നത്. ലോറി താഴ്ചയിലേക്ക് മറിയുന്നതിനിടെ ഒരാള്‍ ചാടി രക്ഷപ്പെട്ടു.

കഴിഞ്ഞ ജനുവരിയില്‍ ഏഴുപേരുടെ മരണത്തിന് ഇടയാക്കിയ അപകടം നടന്ന അതേ സ്ഥലത്താണ് വീണ്ടും അപകടം ഉണ്ടായത്. വിവാഹ വീട്ടില്‍ നിന്ന് പുറപ്പെട്ട ബസ്സാണ് അന്ന് വലിയ ഇറക്കത്തില്‍ വച്ച് നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞത്.

വീഡിയോ കാണാം:


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.