ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്ത ചക്കിട്ടപ്പാറയില്‍ പഞ്ചായത്ത് അധികൃതര്‍ സന്ദര്‍ശനം നടത്തി
പേരാമ്പ്ര: ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്ത ചക്കിട്ടപ്പാറയില്‍ പഞ്ചായത്ത് അധികൃതര്‍ സന്ദര്‍ശനം നടത്തി. ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 11 ലാണ് നിലവില്‍ ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് അധികൃതരുടെ സന്ദര്‍ശനം.
വാര്‍ഡ് മെമ്പറും വൈസ് പ്രിസിഡന്റുമായ ചിപ്പി മനോജിന്റെ നേതൃത്വത്തിലായിരുന്നു സന്ദര്‍ശനം. പെരുവണ്ണാമൂഴി FHC JHI ഉണ്ണികൃഷ്ണന്, സെമിന്, ഷിനിത്ത്, ആശാ വര്‍ക്കര്‍ വത്സ, വാര്‍ഡ് RRT മെമ്പര്‍മാര്‍ എന്നിവര്‍ ചേര്‍ന്ന്
വീടുകളും സ്ഥാപനങ്ങളും സന്ദര്‍ശിച്ച് നിര്‍ദ്ദേശങ്ങള്‍ നല്കി.