ഡെങ്കിപ്പനി: പ്രതിരോധം ശക്തമാക്കി പേരാമ്പ്ര ഗ്രാമപഞ്ചായത്ത്
പേരാമ്പ്ര: പേരാമ്പ്ര ഗ്രാമപഞ്ചായത്തിലെ നാലാം വാര്‍ഡില്‍ ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്ത പ്രദേശങ്ങളില്‍ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങളും ഫീവര്‍ സര്‍വ്വെയും ഫോഗിംഗും നടത്തി പേരാമ്പ്ര ഗ്രാമപഞ്ചായത്ത്.
പഞ്ചായത്ത് അംഗം ശാരദയുടെ നേതൃത്വത്തില്‍ പേരാമ്പ്ര താലുക്ക് ആശുപത്രിയിലെ ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ സുരേഷ് കുമാര്‍, ജെഎച്ച്‌ഐ മാരായ അനൂപ്, അബ്ദുള്‍ അസീസ് വി.ഒ, കൃഷ്‌ണേന്തു, ആശ പ്രവര്‍ത്തകരും കുടുംബശ്രീ അംഗങ്ങളും ആര്‍ആര്‍ടി അംഗങ്ങളും പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി.