കേന്ദ്രസർക്കാരിന് വേണ്ടി നിലപാടെടുത്ത പി.ടി ഉഷയ്ക്ക് യൂത്ത് കോൺഗ്രസ് കാക്കി നിക്കർ തപാലിൽ അയച്ചു കൊടുത്തു
കരുനാഗപ്പള്ളി: ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷകസമരത്തിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാരിന് അനുകൂലമായി നിലപാടെടുത്ത് ട്വീറ്റ് ചെയ്ത കായികതാരം പി.ടി ഉഷയ്ക്ക് കാക്കി നിക്കര്‍ അയച്ചുകൊടുത്ത് യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം.
‘ഞങ്ങളുടെ സംസ്കാരത്തിലും പാരമ്പര്യത്തിലും ജനാധിപത്യ മാതൃകയിലും ഞങ്ങള്‍ അഭിമാനിക്കുന്നു. ഞങ്ങളുടെ ആഭ്യന്തര വിഷയങ്ങളില്‍ ഇടപെടരുത്. പ്രശ്നങ്ങള്‍ പരിഹരിക്കുന്നത് എങ്ങനെയെന്ന് ഞങ്ങള്‍ക്ക് അറിയാം. നാനാത്വത്തില്‍ ഏകത്വം മുറുകെ പിടിക്കുന്ന രാഷ്ട്രം ഞങ്ങളാണ്.’
We are proud of our own culture and heritage and are the true model of Democracy. Don't interfere in our internal matters, we know how to resolve our own issues because we are one and only nation in the world upholding UNITY IN DIVERSITY.#IndiaTogether#IndiaAgainstPropaganda
— P.T. USHA (@PTUshaOfficial) February 4, 2021
എന്നായിരുന്നു ഉഷയുടെ ട്വീറ്റ്. ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെന്‍ഡുല്‍ക്കറും കര്‍ഷക പ്രക്ഷോഭത്തിലുള്ള തന്റെ നിലപാട് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിനെതിരെ നിരവധി ആളുകള്‍ രംഗത്തെത്തിയിരുന്നു. സെലിബ്രിറ്റികള്‍ക്ക് കേന്ദ്രം അയച്ചുകൊടുത്ത അതേ സ്ക്രിപ്റ്റ് ആയിരുന്നു പി.ടി ഉഷയുടെ ട്വീറ്റില്‍ എന്നും ആരോപണമുയര്‍ന്നു. ഇതിന് പിന്നാലെയാണ് യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം.
യൂത്ത് കോണ്‍ഗ്രസ് കരുനാഗപ്പള്ളി സൗത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് കാവി നിക്കര്‍ പോസ്റ്റല്‍ വഴി ഉഷയുടെ മേല്‍വിലാസത്തിലേക്ക് അയച്ചത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ജി.മഞ്ജു കുട്ടന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക